Tuesday 2 September 2014

ശ്രീകൃഷ്ണന്‍

"ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒര് ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"

Monday 1 September 2014

മഴയുള്ള ഒരു ദിവസം | funny malayalam short story

Sexy malayalam story

മഴയുള്ള ഒരു ദിവസം ..!
അന്ന് സന്ധ്യ യാകുന്നത് ഞാന്‍ അറിഞ്ഞില്ല .പെട്ടന്ന് ഇരുട്ട് കട്ട പിടിച്ചു.മിന്നാമിനുങ്ങുകള്‍ മുറിക്കകത്ത് പലയിടത്തായി മിന്നിമറയുന്നുണ്ട് അന്നത്തെ ജോലി ഭാരം കൊണ്ടാകാം ഞാന്‍ നേരത്തെ കിടന്നു.
എന്റെ ചുമലില്‍ തട്ടിയ കൈവിരലുകള്‍ക്ക് ഐസുകട്ടയുടെ കുളിര്‍മ്മയുണ്ട് . തുളസിയും ,കളഭവും,കാച്ചിയ എണ്ണയും എല്ലാം ചേര്‍ന്നൊരു ഗന്ധം മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്നു.
ഞാന്‍ തല ചരിച്ചുനോക്കി
അവള്‍....!
എന്റെ മുന്നില്‍ കോഫിയുമായി നില്‍ക്കുന്നു ഞാനത് വാങ്ങി മേശമേല്‍ വച്ചു. കയ്യില്‍ പിടിച്ചു മേലേക്ക് വലിച്ചു. കടപുഴകിയ മുളങ്കാട്‌ പോലെ അവള്‍ എന്നിലേക്ക്‌ ചാഞ്ഞു!
അറിയാത്ത... അനുഭവിക്കാത്ത....ഒരു നിര്‍വൃതി...!
.
.
ഞരക്കം കൊള്ളുന്ന അവളുടെ ജല്പനങ്ങള്‍ എന്നെ ആവേശ ഭരിതനാക്കി....!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഒരു ഞടുക്കത്തോടെ ഞാന്‍ ഞെട്ടിയുണന്നു....!
അപ്പോഴും മിന്നാമിനുങ്ങുകള്‍ മുറിക്കകത്ത് മിന്നിമറയുന്നുണ്ടായിരുന്നു....
അപ്പൊ പിള്ളേരെ ...... പ്ലിംഗാന്‍ റെഡിയായിക്കോ ഇന്ന് മുതല്‍ 

FUNNY MALAYALAM STORY | പ്ലേറ്റ് | PLATE MALAYALAM KAMBI STORY

Funny malayalam plate short story
Funny dad son story


ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ബീരാൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി.... തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....
സംസാരമൊക്കെ കഴിഞ്ഞു, മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...
ബീരാൻ:,: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....
പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്"..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ യാതൊരു ശാരീരിക ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....
ബീരാൻ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനെ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്)
അടുത്ത ദിവസം ബീരാൻ തിരിച്ചു വീട്ടിലേക്കു പോയി....
ഒരാഴ്ച കഴിഞ്ഞു.....
പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുള്ള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണു"....
മോന്‍:,: "മിണ്ടി പോകരുത്!!! എന്‍റെ ഡാഡിയെപ്പറ്റി അനാവശ്യം പറയുന്നോ"????
പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ... വേറെ ആരും അറിയുന്നില്ലല്ലോ".....
മോന്‍:,: "ശരി.... ശരി"....
പിറ്റേദിവസം മോന്‍ ബീരാൻനു ഇമെയില്‍ ചെയ്തു....
"പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും"....
ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....
എന്ന്, സ്വന്തം മോന്‍ (ഒപ്പ്)
കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബീരാന്‍റെ ഇമെയില്‍ വന്നു....
"മോനെ,
ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കില്‍ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ തോര്‍ത്തിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു....
എന്ന് നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)

Wednesday 20 August 2014

നിങ്ങളുടെ ഭാര്യ ഗര്‍ഭിണിയാണ്


മത്സരം കഴിഞ്ഞയുടനെ.. മീഡിയകള്‍ മുഴുവന്‍ മാലിക്കിനെ വളഞ്ഞു..
അവര്‍ ആദ്യം തന്നെ അവര്‍ ആ വാര്‍ത്ത മാലിക്കിനെ അറിയിച്ചു..!!😋
സാര്‍.. വളരെ സന്തോഷകരമായ ഒരു വാര്‍ത്തയുണ്ട്..!!
നിങ്ങളുടെ ഭാര്യ ഗര്‍ഭിണിയാണ്..!!😋😅
കണ്‍ഗ്രാജുലേഷന്‍സ്..!!😋
മാലിക്ക് കരുതി.. കളി ജയിച്ചതിന് അഭിനന്ദിക്കുകയായിരിക്കുമെന്ന്..!!
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം.. അയാള്‍ അവരോട് മറുപടി പ്രസംഗം നടത്തി..!!😋
അതെ.. അതിന്‍റെ എല്ലാ ക്രെഡിറ്റും എന്‍റെ ടീം അംഗങ്ങള്‍ക്ക് മുഴുവനുമുള്ളതാണ്..!!
എല്ലാവരും നന്നായി പരിശ്രമിച്ചു..!! പ്രത്യേകിച്ചും അഫ്രീദി..!!
വളരെ സമ്മര്‍ദം ചിലത്തിയ നിമിഷത്തില്‍ അയാളാണ് കടന്നു വന്നത്..😀
കാണികളും നല്ലതുപോലെ ആസ്വദിച്ചു..!! 😋
ഞങ്ങളുടെ കൊച്ചിനായിരുന്നു ശരിക്കും തൃപ്തിപ്പെട്ടത്..!! 😋
ടീം അംഗങ്ങളുടെയും കോച്ചിന്‍റെയും രാത്രിയിലും പകലുമുള്ള പലനാള്‍ നീണ്ടു നിന്ന കഠിന ശ്രമത്തിന്‍റെ ഫലമായിട്ടാണ് എനിക്ക് കിട്ടിയ ഈ അംഗീകാരം..
ഇതില്‍ പ്രത്യേകിച്ചും നന്ദി പറയേണ്ടത് സാനിയയോടാണ്..
അവളാണ് ഈ കളിയ്ക്ക് പോലും എനിക്ക് പ്രചോദനം തന്നത്..
വെറും ബാറ്റും ബോളും കൊണ്ട് നടക്കുന്ന കളിയല്ല ഇതെന്ന് അവള്‍ എനിക്ക് മനസ്സിലാക്കി തന്നു..
ഭാഗ്യം കൂടി വേണം..!!
അത് ആരുടെ ഭാഗ്യമാണെന്ന് എനിക്കറിയില്ലാ..
ഞങ്ങളുടെ ടീം അംഗങ്ങളുടെ മുഴുവന്‍ ഭാഗമാണ്.. ഈ വിജയം ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു..!!😯
മീഡിയ മുഴുവന്‍ വാ പിളര്‍ന്ന് നിന്നു..😐😕😶
malayalam cricket storys

Tuesday 5 August 2014

FUNNY MALAYALAM SHORT STORY | ബാലന്‍സ്‌ ഷീറ്റ്


Malayalam short story of funny in kwerala
 ബാലന്‍സ്‌ ഷീറ്റ് Image

സ്കൂളിന്‍റെ വരാന്തയില്‍ വെച്ച് അവള്‍ക്കു നേരെ മടക്കിപ്പിടിച്ച കടലാസ് നീട്ടി കൊണ്ട് ഞാന്‍ പറഞ്ഞു.
" എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട് ' നീ ഇത് വായിക്കണം.
ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ക്ക് ശേഷം നീട്ടിയ അവളുടെ കൈകളിലേക്ക് ഞാന്‍ ആ കത്ത് കൊടുത്തു.
സ്കൂള്‍ വിട്ടു ഒച്ച വെച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളോടെ നടന്നു നീങ്ങുന്ന അവളെ കൌതുകം നിറഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നോക്കി നിന്നു.
രാത്രി ലൈറ്റണച്ച് കിടക്കപ്പായിലേക്ക് ചായുമ്പോള്‍ ആദ്യം മനസ്സിലെക്കോടിയെത്തിയത് അവളുടെ മുഖമായിരുന്നു. തുടുത്ത കവിളും ചീകി മിനുക്കി പകുത്തിട്ട മുടിയുമായി "തമന്ന"യുടെ വശ്യതയോടെ നടന്നു നീങ്ങുന്ന അവളെ ആരാണിഷ്ട്ടപെടാതിരിക്കുക.
അങ്ങിനെ ഞാനും അവളെ ഇഷ്ടപ്പെടുന്ന പലരിരോളായി.
എന്തായിക്കുമാവളുടെ പ്രതികരണം...?
അത് പറഞ്ഞാല്‍ മതിയായിരുന്നോ..? ഏയ്... അതിനിത്തിരി ഫോര്‍മാലിറ്റീസോക്കെയില്ലേ..??
പറഞ്ഞത് കൊണ്ടായില്ല ചെയ്തത് തന്നെയാകും ശെരി....
എല്ലാം നേരിടാനുള്ള ശക്തി തരണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ കണ്ണുമടച്ചു കിടന്നു.
രാവിലെ ക്ലാസ്റൂം ആലസ്യം വിട്ടൊഴിഞ്ഞു ശബ്ദമുഖരിതമാവുകയാണ്. പച്ച കളര്‍ പാന്‍റും ചന്ദന കളര്‍ ടോപ്പും ഷാളും ഉള്ള സ്ക്കൂള്‍ യൂണിഫോമുമിട്ട് ചുവന്നു തുടുത്ത മുഖവുമായി അവള്‍ എന്റെ അടുത്തേക്ക് നടന്നടുക്കുകയാണ്...
പടച്ചോനെ.... എന്നെ നാണം കെടുത്തുന്ന രീതിയില്‍ അവള്‍ ഒന്നും വിളിച്ചു പറയരുതെ......എന്ന് എന്‍റെ റബ്ബിനെ വിളിച്ചു മനമുരുകി പ്രാര്‍ഥിച്ചു ഞാന്‍ ....
"എന്നെ പ.." അവള്‍ക്കത് മുഴുമിപ്പിക്കാന്‍ ഇട നല്‍കാതെ ഞാന്‍ പറഞ്ഞു... പ്ലീസ്‌ കീറി കളയരുത്... അടുത്തയാളിലേക്ക് കൈമാറണം.
പറ്റുമെങ്കില്‍ കുറച്ചു കോപ്പികള്‍ കൂടി എടുത്ത് വിതരണം ചെയ്തു കൊള്ളൂ.... ഉദ്ദിഷ്ടകാര്യത്തിന് എല്ലാ മതങ്ങളില്‍ പെട്ട ചില മണ്ട ക്ണാപ്പന്മാര്‍ പ്രചരിപ്പിക്കുന്ന അത്ഭുതസിദ്ധി വിവരിക്കുന്ന നോട്ടിസോളം വരില്ല എന്‍റെ ഈ പ്രേമ ലേഖനത്തിനെന്നും കൂടി എന്‍റെ വായില്‍ നിന്നു കേട്ടപ്പോള്‍.... അവളുടെ പൊട്ടിച്ചിരിയില്‍ നിന്നും എനിക്ക് നഷ്ടമായത്‌ ലാഭ നഷ്ടങ്ങളുടെ എന്‍റെ സ്വന്തം ബാലന്‍സ്‌ ഷീറ്റ് ആയിരുന്നു.

Friday 11 July 2014

ബാര്ബര് ഷോപിലെ വൃദ്ധൻ വീണ്ടും | FUNNY MALAYALAM STORY

ബാര്ബര്
ഷോപ്പിലും ഹോട്ടെലിലും കയറി പ്ലിങ്ങി മടുത്ത
വൃദ്ധന്
വൈകുന്നേരം ധര്മ്മടം ബീച്ചില്
നടക്കാനിറങ്ങി.
അപ്പോള് ഒരു
കുട്ടി പട്ടം പറത്തിക്കളിക്കുന്നു.
കുശലാന്വേഷണം എന്നമട്ടില്
വൃദ്ധന് : മോന്
പട്ടം പറത്തുവാണോ
അപ്പോള് കുട്ടി:അല്ലാ...
.
.
.
.
.
.
.
.
.
.
.
.
ആകാശത്ത് ചൂണ്ടയിടുകയാ
വൃദ്ധന് പ്ലിംഗ് .

Funny Malayalam story barber shop

Wednesday 9 July 2014

ടീം ബ്രസീല്‍ | FUNNY MALAYALAM SHORT STORY

ജര്‍മ്മനി - ബ്രസീല്‍ മത്സരത്തിനു ശേഷം ബ്രസീലിന്റെയും കോച്ചിന്റെയും മുന്‍കാല കളികാരുടെയും, മറ്റ് പ്രശ്തരുടെയും പ്രതികരണങ്ങള്‍.
ബ്രസീല്‍ ടീം - ജര്‍മ്മനി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇനി കളിക്കനുണ്ടാവില്ല.
സ്കോളാരി - ജര്‍മ്മനിക്കാരെ എനിക്ക് കാണേണ്ട, വെറുത്തുപോയി
പെലെ - ജര്‍മ്മനി ജയിച്ചാലും ഞാനാണ്‌ ലോകത്തിലെ ഏറ്റവും വലിയ കളിക്കാരന്‍ ( പതിവ് പോലെ )
റൊണാള്‍ഡോ - ബ്രസീല്‍ തോല്‍ക്കുമെന്ന് ആദ്യമേ അറിയാം, എന്‍റെ റെക്കോര്‍ഡ്‌ ക്ലോസെ തകര്‍ത്തതിലാണ് എനിക്ക് സങ്കടം.
കക്ക - എന്നെ കൂട്ടാതെ കളിച്ച ബ്രസീലിനു ഇത് തന്നെ വേണം.
നെയ്മര്‍ - ഞാന്‍ കളിക്കാതിരുന്നത് നന്നായി. താങ്ക്സ് സുനിഗ. ലവ് യു സുനിഗ
ഫിഫ - ഞങ്ങള്‍ക്ക് സഹായിക്കുന്നതിന് ഒരു പരിധി ഉണ്ട്. നല്ലവണ്ണം കളിച്ചാല്‍ മാത്രമേ ജയിക്കുവാന്‍ പറ്റുകയുള്ളു
ഏഷ്യാനെറ്റ്‌ ന്യൂസ്‌ - ബ്രസീലിന്റെ കളിയില്‍ ഒത്തുകളി - സ്കൊളാരി കാശ് വാങ്ങുന്നതിന്റെ ഫോട്ടോ കിട്ടി ( പാവം സ്കൊളാരി ശമ്പളം കിട്ടിയ കാശ് എണ്ണി നോക്കുന്നതിന്റെ ഫോട്ടോയാണ് )
ARGENTINA FUNNY