Wednesday, 11 June 2014

കുസൃതി | MALAYALAM FUNNY SHORT STORY

ഒരു കൊച്ചുകുട്ടിയുമായി എതിര്‍ സീറ്റില്‍ ഒരു മധ്യവയസ്കന്‍
കുട്ടി മഹാ കുസൃതി .....വിക്രുതിയെന്നും പറയാം .....
ട്രെയിനില്‍ യാത്രക്കാരെല്ലാം കുട്ടിയേയും അച്ഛനേയും ശ്രദ്ധിക്കുന്നു ..
അതിലല്പം അങ്കലാപ്പ് അയ്യാളിലുണ്ട് ...
ഇതെല്ലം ശ്രദ്ധിച്ചു സൌദാമിനി ടീച്ചര്‍ എതിര്‍ സീറ്റിലും .....
ട്രെയിന്‍ യാത്ര രാവിലെ തുടങ്ങിയതാണ്‌ ..
കൊല്ലത്തെത്താന്‍ ഇനിയും മണികൂറുകള്‍ ....
കുട്ടി ആദ്യം എതിരെയിരുന്ന ബാഗ് തട്ടി താഴെയിട്ടു ...
അച്ഛന്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു " അടങ്ങു മാധവാ "
കുട്ടി അല്പനേരം നിശബ്ദനായി അടങ്ങിയിരുന്നു .....
പത്തു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവണം അടുത്ത സീറ്റിലെ യാത്രക്കാരന്‍ വാങ്ങിയ ചായ തട്ടി താഴെയിട്ടു .....
വീണ്ടും അച്ഛന്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു " അടങ്ങു മാധവാ "
പയ്യന്‍ അടങ്ങിയിരുന്നു ........
മധ്യവയസ്കനായ അച്ഛന്‍ പത്രവായനയിലാണ് ....
ഒരു പത്തു മിനിറ്റ് വീണ്ടും ....
പയ്യന്‍സ് മുകള്‍ ബെര്‍ത്തില്‍ കയരാനൊരു ശ്രമം ....
ശ്രമം പാളി ടീച്ചറിന്റെ മുതുകത്തു ....
വീണ്ടും അച്ഛന്‍ പല്ലു കടിച്ചു പതുക്കെ പറഞ്ഞു " അടങ്ങു മാധവാ "
ഒരു പത്തു ഇരുപതു തവണയെങ്കിലും ഈ " അടങ്ങു മാധവാ " പ്രയോഗം ടീച്ചര്‍ കേട്ടു...
സത്യത്തില്‍ ടീച്ചര്‍ ഓര്‍ത്തു , എന്ത് നല്ല അച്ഛന്‍ ..എന്റെ ഭര്‍ത്താവായിരുന്നെങ്കില്‍ ....
എന്തായേനെ പുലിവാല് ....
നല്ലൊരു അച്ഛന്‍ ....അച്ഛന്മാരായാല്‍ ഇങ്ങനെ വേണം ..എന്നാലും പയ്യനു വികൃതി അല്പം കൂടുതല്‍ തന്നെ ,,,
സ്റ്റേഷന്‍ കൊല്ലം അടുത്തു....
ടീച്ചര്‍ ഒരു സൌഹൃദം ചോദിച്ചു ........
മാധവന്‍ അല്പം വിക്രുതിയാണല്ലേ ????
മനസ്സിലായില്ല .....മറുപടി അല്പം രൂക്ഷം .....
അല്ല...... മോന്റെ പേര് മാധവന്‍ എന്നല്ലേ അവന്‍ അല്പം വിക്രുതിയാണല്ലേ ? ....ടീച്ചര്‍ മൊഴിഞ്ഞു ..
മറുപടി ഇടിവെട്ട് ....
അല്ല ഞാനാണ് മാധവന്‍ .............................

5 comments: